മെഡിക്കല്‍ പരിശോധന ഫീസ് കുറയ്ക്കില്ലെന്ന് ഖദാമത്ത്

കൊച്ചി| JOYS JOY| Last Modified ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (11:40 IST)
കുവൈറ്റിലേക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥികളുടെ മെഡിക്കല്‍ പരിശോധന ഫീസ് കുറയ്ക്കില്ലെന്ന് ഖദാമത്ത് ഏജന്‍സി. മന്ത്രി കെ സി ജോസഫ് ആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഖദാമത്ത് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഖദാമത്ത് ഏജന്‍സിയുടെ കേരളത്തിലെ ഓഫീസ് ഇന്നുമുതല്‍ പുനരാരംഭിക്കും. കൊച്ചിയിലെ പള്ളിമുക്കില്‍ ആണ് ഓഫീസ് പ്രവര്‍ത്തിക്കുക. അമിതഫീസ് ഈടാക്കിയതിനെ തുടര്‍ന്നുണ്ടായ സമരം മൂലമായിരുന്നു കൊച്ചിയിലെ കേന്ദ്രം അടച്ചുപൂട്ടിയത്.

കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിയതു മൂലം കേരളത്തില്‍ നിന്നുള്ളവര്‍ മുംബൈ വരെ പോകേണ്ട സാഹചര്യം ഉടലെടുത്തിരുന്നു. ഖദാമത്ത് ഏജന്‍സിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതോടെ ഈ ബുദ്ധിമുട്ട് ഒഴിവായിരിക്കുകയാണ്.

12, 000 രൂപയാണ് ഖദാമത്ത് പരിശോധനയ്ക്ക് ഈടാക്കുന്നത്. ഇത് കുവൈറ്റ് സര്‍ക്കാര്‍ തീരുമാനിച്ച ഫീസാണ്. ഇത് കുറയ്ക്കാനാവില്ലെന്ന നിലപാടാണ് കുവൈറ്റ് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :