ആരോഗ്യക്ഷമതാ പരിശോധന ഫീസ് ഖദാമത്ത് ഏജന്‍സി കുറച്ചു

മുംബൈ| Last Modified തിങ്കള്‍, 29 ജൂണ്‍ 2015 (13:27 IST)
കുവൈത്തിലേക്ക് പോകുന്നവരുടെ ആരോഗ്യക്ഷമതാ പരിശോധന ഫീസ് മുംബൈയിലെ ഖദാമത്ത് ഏജന്‍സി കുറച്ചു. മുന്‍പുണ്ടായിരുന്ന 24,000 രൂപയായിയില്‍ നിന്ന്‍
16,000 രൂപയാക്കിയാണ് ഫീസ് കുറച്ചത്. ഇന്ന് രാവിലെ ഒമ്പതു മണിയോടെയാണ് ഫീസ് കുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ഖദാമത്തിന്റെ എല്ലാ ഏജന്‍സികളിലുമെത്തിയത്. കുവൈത്തിലേക്ക് പോകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഖദാമത്ത് ആരോഗ്യക്ഷമതാ പരിശോധനയെന്ന പേരില്‍ അമിത ഫീസ് ഈടാക്കുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയവും മഹാരാഷ്ട്ര ലീഗല്‍ മെട്രോളജി വകുപ്പും പ്രശ്‌നത്തില്‍ ഇടപ്പെട്ടിരുന്നു. ലീഗല്‍ മെട്രോളജി വകുപ്പ് ഇന്ന് മഹാരാഷ്ട്രയിലെ ഖദാമത്ത് ഏജന്‍സിയില്‍ പരിശോധന നടത്താനിരിക്കെയാണ് ഫീസ് കുറച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ കമ്പനി പുറത്തിറക്കിയത്. എന്നാല്‍ മുന്‍പ് ഉദ്യോഗാര്‍ഥികളില്‍ നിന്ന്
ഈടാക്കിയ തുക തിരിച്ചു നല്‍കുമോ എന്ന കാര്യത്തില്‍ ഏജന്‍സി വിശദീകരണം നല്‍കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :