മീഡിയ റൂം ഉടന്‍ തുറക്കില്ല; തര്‍ക്കം നിലനില്‍ക്കുന്നത് പ്രശ്നം രൂക്ഷമാക്കുമെന്നും ഹൈക്കോടതി

മീഡിയ റൂം ഉടന്‍ തുറക്കില്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2016 (12:50 IST)
മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയ റൂം ഉടന്‍ തുറക്കില്ലെന്ന് ഹൈക്കോടതി. സുപ്രീംകോടതിയിലാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കും നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍‍, മീഡിയ റൂം ഇപ്പോള്‍ തുറന്നാല്‍ പ്രശ്നം രൂക്ഷമാക്കും.
അതിനാല്‍, മീഡിയ റൂം ഇപ്പോള്‍ തുറക്കില്ലെന്ന് ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചു.

അതേസമയം, ഇക്കാര്യത്തില്‍ ഈ മാസം 21നകം ഉചിതമായ തീരുമാനമെടുക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരളത്തിലെ കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് ചോദ്യം ചെയ്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഹര്‍ജി നല്കിയിരുന്നു. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്നു. അന്ന്, ഹൈക്കോടതിയുടെ ആവശ്യം അംഗീകരിച്ച് ഹര്‍ജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തെക്ക് മാറ്റി വെക്കുകയായിരുന്നു. പ്രശ്നപരിഹാരത്തിന് ശ്രമങ്ങള്‍ നടക്കുകയാണെന്ന് ആയിരുന്നു അന്ന് ഹൈക്കോടതി സുപ്രീംകോടതിയെ അറിയിച്ചത്.

കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും ഹൈക്കോടതിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരിയുമാണ് സുപ്രീംകോടതിയില്‍ ഹാജരായത്​.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :