പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ല; മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട്

പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിന്റെ വിശദാംശങ്ങള്‍ ആവശ്യമില്ല

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 7 നവം‌ബര്‍ 2016 (09:50 IST)
പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ് എന്നിവരുടെ വിവരങ്ങള്‍ ഇനിമുതല്‍ ആവശ്യമില്ല. പാസ്പോര്‍ട്ട് നിയമം അവലോകനം ചെയ്യാനുള്ള മന്ത്രിതല ഉപസമിതി റിപ്പോര്‍ട്ട് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആഗോളതലത്തില്‍ തുടരുന്ന സമ്പ്രദായം രാജ്യത്തും തുടരണമെന്നാണ് സമിതി പ്രധാനമായും ശുപാര്‍ശ ചെയ്തത്. പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ള നൂലാമാലകള്‍ സംബന്ധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അപേക്ഷകരുടെ ഭാഗത്തു നിന്ന് ഉന്നയിക്കപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ ശുപാര്‍ശ. പരാതികളുടെ പശ്ചാത്തലത്തില്‍ നിയോഗിക്കപ്പെട്ട സമിതി വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശം.

വിദേശയാത്രയ്ക്കും അവിടെ തങ്ങാനും ആവശ്യമില്ലാത്ത വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ അച്ചടിക്കുന്നുണ്ട്. എന്നാല്‍, വികസിതരാജ്യങ്ങള്‍ അവരുടെ പാസ്പോര്‍ട്ടില്‍ ഒരു വ്യക്തിയുടെ രക്തിതാവ്, പിതാവ്, മാതാവ്, ഭാര്യ, ഭര്‍ത്താവ് എന്നിവരുടെ പേരുകള്‍ ചേര്‍ക്കാറില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :