കേപ്ടൌണ്‍|
jibin|
Last Modified ശനി, 22 ഓഗസ്റ്റ് 2015 (10:48 IST)
നെല്‍സണ്‍ മണ്ടേലയുടെ കൊച്ചുമകന്‍ ബലാത്സംഗ കേസില്‍ അറസ്‌റ്റിലായി. ജോഹ്‌നാസ്‌ബര്‍ഗില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ്
ബുസോ മണ്ടേല (24) അറസ്‌റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച അറസ്‌റ്റിലായ ബുസോ പൊലീസ് കസ്‌റ്റഡിയിലാണ്.
ജോഹ്നാസ്ബര്‍ഗിലെ ഒരു ബാറിലെ ടോയിലെറ്റില്‍വച്ച് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ബുസോ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവശേഷം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ബുസോയെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അതേസമയം, മണ്ടേലയുടെ ഭാര്യ വിന്നി മണ്ടേല കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിവരികയാണ്. പെണ്‍കുട്ടിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.