ന്യൂഡൽഹി|
എ കെ ജെ അയ്യർ|
Last Modified വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (19:12 IST)
ന്യൂഡൽഹി: ന്യൂഡൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അവസാന വർഷ എം.ബി.ബി.എസ്
വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിനി ഹോസ്റ്റലിൽ താമസിച്ചു ഇന്റേണ്ഷിപ് ചെയ്തുവരികയായിരുന്നു. ദൽഹി സ്വദേശിനിയാണ് മരിച്ച പെൺകുട്ടി.
ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് വിവരം അറിഞ്ഞത്. ആശുപത്രിയിലെ പോലീസ് പോസ്റ്ററിൽ വിവരം അറിഞ്ഞതോടെ പോലീസ് സ്ഥലത്തെത്തി. ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ സ്കാർഫ് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്.
വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്ന് വിഷാദത്തിനു കഴിക്കുന്ന മരുന്നുകളും മറ്റും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംശയിക്കത്തക്കതായ ഒന്നും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടിട്ടില്ല.