പാലക്കാട്:|
Last Modified വെള്ളി, 23 ഒക്ടോബര്‍ 2015 (19:15 IST)
പാലക്കാട്ടെ അട്ടപ്പാടിയിലുള്ള 17 പോളിംഗ് ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീഷണി ഉണ്ടാവുമെന്നതിനാല്‍ അതീവ സുരക്ഷയൊരുക്കാന്‍ തയ്യാറെടുക്കുന്നു. അഗളി, പുതൂര്‍, ഷോളയൂര്‍ എന്നീ പഞ്ചായത്തുകളിലെ ഒറ്റപ്പെട്ടതും വനാന്തര്‍ ഭാഗങ്ങളിലുമുള്ളവയാണ് ഈ ബൂത്തുകള്‍. പാലക്കാട് ജില്ലാ കളക്ടര്‍ മേരിക്കുട്ടി അറിയിച്ചതാണിത്.
ഈ ബൂത്തുകളുടെ സുരക്ഷയ്ക്കായി പ്രത്യേക പരിശീലനം സിദ്ധിച്ച തണ്ടര്‍ബോള്‍ട്ടും സായുധസേനയും ഉണ്ടാവും. ഇതിനൊപ്പം ഓരോ ബൂത്തിലും പ്രത്യേകം പൊലീസ് ഓഫീസറുടെ നിരീക്ഷണവും ഉണ്ടാവും. സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഉണ്ടാവുമെന്നും അപരിചിതരെ പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.