മലയോരം കനത്ത നിരീക്ഷണത്തില്‍; ജാഗ്രതാ നിര്‍ദേശം നല്‍കി

 മാവോയിസ്റ്റ് ആക്രമണം , പൊലീസ് , തണ്ടര്‍ ബോള്‍ട്ട് , വയനാട് ജില്ല
വയനാട്| jibin| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2014 (15:25 IST)
വയനാട് ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തണ്ടര്‍ ബോള്‍ട്ടും തീവ്രവാദവിരുദ്ധ സ്ക്വാഡും ലോക്കല്‍ പൊലീസും മലയോര മേഖലകളില്‍ അരിച്ചുപെറുക്കുന്നതിന് പിന്നാലെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മറയൂര്‍, ദേവികുളം, കുമളി, മൂന്നാര്‍ മേഖലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. വനത്തിനുള്ളിലും അതിര്‍ത്തി ചെക്പോസ്റ്റുകളിലും തണ്ടര്‍ ബോള്‍ട്ടും തീവ്രവാദവിരുദ്ധ സ്ക്വാഡും ലോക്കല്‍ പൊലീസും സംയുക്തമായി പരിശേധന നടത്താനും തീരുമാനമായിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി വനമേഖലയിലും, ഇടുക്കിയിലും അതിര്‍ത്തി പൊലീസ് സ്റ്റേഷനുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അട്ടപ്പാടിയിലെ ഊരുകളിലും വനപ്രദേശങ്ങളിലും പതിവായി പരിശേധന നടത്തും.

കാളികാവ്, ചോക്കാട് ഗിരിജന്‍ കോളനി, ചേനപ്പാടി കോളനി തുടങ്ങിയ പ്രദേശങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. നീലഗിരി കേരള അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പ്രത്യേക ദൌത്യസേനാ കമാന്‍ഡോകളെ നിയമിച്ചു. അട്ടപ്പാടിയിലെ ഊരുകളിലും വനപ്രദേശങ്ങളിലുമാണ് പരിശോധന ശക്തമാക്കിയത്. ഏറ്റുമുട്ടല്‍ നടന്ന വയനാട് നോര്‍ത്ത് ഡിവിഷനിലെ പെരിയ റേഞ്ചിലെ കോളനികളും, ചെക്ക് പോസ്‌റ്റുകളും സ്ഥിരം നിരീക്ഷണത്തിലായിരിക്കും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :