വയനാട്ടില്‍ വെടിവച്ചത് എട്ടംഗ മാവോയിസ്റ്റുകള്‍

കല്‍പ്പറ്റ| VISHNU.NL| Last Modified തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (13:58 IST)
വയനാട്ടിലെ വെള്ളമുണ്ട കോളനിയില്‍ പൊലീസിനു നേരെ വെടിവയ്പ് നടത്തിയത് എട്ടംഗ മാവോയിസ്റ്റ് സംഘമെന്ന് ഡിഐജി ദിനേന്ദ്ര കശ്യപ്. സംഘത്തിന്റെ നീക്കങ്ങളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു. മാവോസിസ്റ്റുകള്‍ ഉപേക്ഷിച്ച വസ്ത്രങ്ങളും തൊപ്പിയും ബുള്ളറ്റ് കെയ്സുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൂടാതെ എ‌കെ 47 തോക്കിന്റെ ഭാഗങ്ങളും തിരച്ചിലിനിടെ കണ്ടെത്തി. സാധാരണ ഗതിയില്‍ തോക്കിന്റെ ഭാഗങ്ങള്‍ ഇത്തരത്തില്‍ ഇളകിപ്പോകാറില്ല. ഉയരത്തില്‍ നിന്ന് ചാടുമ്പോള്‍ താഴവീണോ, എന്തിലെങ്കിലും ശക്തിയായി ഇടിക്കുമ്പോഴോ മാത്രമെ തോക്കിന്റെ ഭാഗങ്ങള്‍ ഇളകിപ്പോകു. അതിനാല്‍ മാവോയിസ്റ്റ് സംഘാംഗങ്ങളില്‍ ആര്‍ക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു.

വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചപ്പയില്‍ ആദിവാസി കോളനിയോടു ചേര്‍ന്ന വനത്തിലാണ് കേരള പൊലീസിലെ കമാന്‍ഡോ സംഘമായ തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റ് സംഘവും തമ്മില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെ വെടിവയ്പുണ്ടായത്.

അതേസമയം കേരളത്തില്‍ നിന്ന് കുറേ മലയാളികള്‍ മാവോയിസ്റ്റുകളായിട്ടുണ്ടെന്നും ഇവര്‍ക്കാവശ്യമായ പരിശീലനങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മാവോയിസ്റ്റ് പ്രവര്‍ത്തനം നടത്തുമ്പോഴും സാധാരണ ആളുകളേപ്പോലെ ഇവര്‍ ജനങ്ങള്‍ക്കിടയില്‍ പെരുമാറുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തിലുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കുന്നത്. മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ നിരീക്ഷിക്കുകയാകും ഇവരുടെ പ്രാഥമിക ചുമതല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :