Last Updated:
വെള്ളി, 12 സെപ്റ്റംബര്‍ 2014 (14:50 IST)
കതിരൂര്‍ മനോജ് കൊലപാതക കേസിലെ പ്രതി വിക്രമന് കുറ്റം സമ്മതിച്ചു. മനോജിനെ കൊന്നത് താനാണെന്ന് വിക്രമന് അന്വേഷണ സംഘത്തോട് കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ കൊലപാതകത്തില്‍ സിപി എമ്മിന് പങ്കില്ലെന്നും വിക്രമന് പറഞ്ഞു.
സംഘത്തിലെ മറ്റ് ആറ് പേരുടെ പേരും അന്വേഷണ സംഘത്തോട് വിക്രമന് പറഞ്ഞു. തന്റെ സുഹൃത്ത് ഡയമണ്ട് മുക്ക് സുരേന്ദ്രനെ കൊന്നതാണ് കൊലയ്ക്ക് കാരണമെന്നും വിക്രമന് പറഞ്ഞു. ബോംബേറിലാണ് കൈക്കും കാലിനും പരിക്കേറ്റതെന്നും വിക്രമന് അന്വേഷണ സംഘത്തെ ആറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കൊടുവാളുപയോഗിച്ചാണ് കൊലനടത്തിയതെന്നും വിക്രമന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഒളിവില്‍ താമസിച്ചതെവിടെയാണെന്നതിന് വിക്രമന് വ്യക്തമായ മറുപടി നല്‍കിയില്ല.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.