മനോജ് വധം: സിപിഎം ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബുവിനെ ചോദ്യം ചെയ്തു

മനോജ് വധം , ആര്‍എസ്എസ് , ക്രൈം ബ്രാഞ്ച് , സുരേഷ് ബാബു
കണ്ണൂര്‍| jibin| Last Modified ബുധന്‍, 10 സെപ്‌റ്റംബര്‍ 2014 (12:31 IST)
കതിരൂരിലെ ആര്‍എസ്എസ് നേതാവ് മനോജ് വധക്കേസില്‍ സിപിഎം കതിരൂര്‍ ലോക്കല്‍ സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബുവിനെ അന്വഷണസംഘം ചോദ്യം ചെയ്തു. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തലശേരിയിലുള്ള ക്യാംപ് ഓഫിസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.

ഇന്നലെയാണ് സുരേഷ് ബാബുവിന് കേസില്‍ നോട്ടീസ് നല്‍കിയത്. രാവിലെ പത്തു മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഒന്നര മണിക്കുറോളം തുടര്‍ന്നു. അന്വേഷണസംഘം ചോദിച്ച ചോദ്യങ്ങള്‍ക്ക് സുരേഷ് ബാബു കൃത്യമായ മറുപടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. തന്റെ ഫോണ്‍ സ്വിച്ച് ഓഫ് അല്ലായിരുന്നുവെന്നും പാര്‍ട്ടിയുടെ ഏതെങ്കിലും ചടങ്ങില്‍ പങ്കെടുക്കുന്ന സമയത്ത് മാത്രമാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാറെന്നും സുരേഷ് ബാബു അന്വേഷണസംഘത്തോട് പറഞ്ഞു.

എന്തെങ്കിലും ആവശ്യം വന്നാല്‍ വീണ്ടും വിളിപ്പിക്കാമെന്ന് പറഞ്ഞാണ് അദ്ദേഹത്തെ ക്രൈം ബ്രാഞ്ച് വിട്ടത്. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ സുരേഷ് ബാബു മാദ്ധ്യമ പ്രവര്‍ത്തകരെ തടയുന്നതിനും ശ്രമം നടത്തി. ഇന്നലെയാണ് സുരേഷ് ബാബുവടക്കം മൂന്നു പേര്‍ക്ക് അന്വേഷണസംഘം നോട്ടീസ് നല്‍കിയത്. മറ്റു രണ്ടു പേര്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഹാജരാകുമെന്നാണ് അറിയുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :