ഒ​രു അ​ഡാ​ര്‍ ല​വ് കൂടുതല്‍ വിവാദങ്ങളിലേക്ക്; ഒ​മ​ർ ലു​ലു​വി​നെ​തി​രെ കേ​സെടുത്തു

ഹൈ​ദ​രാ​ബാ​ദ്, ബുധന്‍, 14 ഫെബ്രുവരി 2018 (18:22 IST)

Aoru adaru love , omer lulu , police case , Priya P Varrier , Priya , OMAR LULU , ഒ​രു അ​ഡാ​ര്‍ ല​വ് , പൊ​ലീ​സ് , ഒ​മ​ർ ലു​ലു , പ്രി​യ പി ​വാ​ര്യ​ര്‍

ഒ​രു അ​ഡാ​ര്‍ ല​വ് എ​ന്ന സി​നി​മ​യു​ടെ നായികയ്‌ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ ചിത്രത്തിന്റെ സം​വി​ധാ​യ​കന്‍ ഒ​മ​ർ ലു​ലു​വി​നെ​തി​രെയും കേസ്.

ചി​ത്ര​ത്തി​ലെ പാ​ട്ട് മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പിച്ച് ഹൈ​ദ​രാ​ബാ​ദിലെ ഫ​റൂ​ഖ് ന​ഗ​റി​ലെ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ര്‍ നല്‍കിയ പരാതിയിലാണ് ഒ​മ​ർ ലു​ലു​വി​നെ​തി​രെ കേസെടുത്തിരിക്കുന്നത്.

ഹൈ​ദ​രാ​ബാ​ദ് ഫ​ല​ഖ്ന​മ പൊ​ലീ​സാ​ണ് ഒ​മ​ർ ലു​ലു​വി​നെ​തി​രെ കേ​സ് എ​ടു​ത്തത്. ഹൈ​ദ​രാ​ബാ​ദ് യൂ​ത്ത് എ​ന്ന സം​ഘ​ട​ന​യാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നാ​ണ് വി​വ​രം.

ചിത്രത്തിലെ വൈറലായ ഗാനത്തില്‍ അഭിനയിച്ച പ്രി​യ പി ​വാ​ര്യ​ര്‍ക്കെതിരെ ലഭിച്ച പരാതിയില്‍ ഉടന്‍ കേസെടുക്കേണ്ടന്ന നിലപാടിലാണ് പൊലീസുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുമ്പോൾ അത് മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് പരാതിക്കാരുടെ അവകാശവാദം. ഇത് ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ പ്രിയ അടക്കമുള്ളവര്‍ക്കെതിരെ പരാതി നല്‍കിയത്.

ദേശീയ തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച പാട്ടിനെതിരെ പരാതി നല്‍കുന്നതിലൂടെ ചുളുവിൽ പ്രശസ്തിയാകാനുള്ള ലക്ഷ്യമായിരിക്കാം ഇതിനു പിന്നിലുള്ള ചേതോവികാരം എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആദ്യ പ്രതികരണം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രിയ വാര്യര്‍ക്കെതിരെയുള്ള പരാതി അഡാറ് ട്വിസ്‌റ്റിലേക്ക്; വീഡിയോ കാണാന്‍ കൊതിച്ച് പൊലീസും - വേണ്ടിവന്നാല്‍ നടപടി

ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിലെ വൈറലായ ഗാനത്തിനെതിരെ ...

news

സിനിമയിലെ കാസ്റ്റിംഗ് കൗച്ചും ലൈംഗികാതിക്രമവും; അനുഭവം പങ്കുവച്ച് സണ്ണി ലിയോണ്‍ രംഗത്ത്

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സിനിമാ ലോകത്തെ ലൈംഗികാതിക്രമത്തെക്കുറിച്ചും മനസ് തുറന്ന് ...

news

മാണിയെ മുന്നണിയില്‍ ഉള്‍പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ല: കാനം

കേരളാ കോണ്‍ഗ്രസിനെ (എം) എല്‍ഡിഎഫിന്റെ ഭാഗമാക്കുന്നതിലുള്ള എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കി ...

news

ശുഹൈബിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്ഐആർ; ചോദ്യം ചെയ്യല്‍ തുടരുന്നു

യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം സിപിഎം പ്രവർത്തകരുടെ രാഷ്ട്രീയ വൈരാഗ്യം ...

Widgets Magazine