മാണി രാജിവയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Last Updated: ശനി, 21 മാര്‍ച്ച് 2015 (19:02 IST)
ധനമന്ത്രി കെ എം മാണിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. ധാര്‍മ്മികതയുടെ പേരില്‍ കെ എം മാണി രാജിവെക്കണമെന്ന്
യൂത്ത് കോണ്‍ഗ്രസ്
വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് ആവശ്യപ്പെട്ടു.

പരിണിത പ്രജ്ഞനായ ഭരണാധികാരിക്ക് ഇത് സ്വയം തോന്നാത്ത സാഹചര്യത്തിലാണ് രാജിക്കാര്യം മാണിയെ യൂത്ത് കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നതെന്നും സിആര്‍ മഹേഷ് പറഞ്ഞു. മാണി നിയമസഭയില്‍ സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചെന്ന് പറയാം. ഓടിച്ചിട്ട് അവതരിപ്പിക്കേണ്ട തെരുവ് നാടകമല്ല ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സി ആര്‍ മഹേഷ്. മാണി മാണി അവധിയെടുക്കണമെന്നും ധനവകുപ്പിന്റെ ചുമതല തത്കാലം ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്നും പന്തളം സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :