മാണിക്കെതിരെ തമിഴ്‌നാട്ടിലെ അഭിഭാഷകര്‍ ഹര്‍ജി നല്‍കി

Last Modified വെള്ളി, 20 മാര്‍ച്ച് 2015 (13:20 IST)
ധനമന്ത്രി കെ എം മാണിക്കെതിരെ തമിഴ്‌നാട്ടിലെ അഭിഭാഷകര്‍ ഹര്‍ജി നല്‍കി. ചെന്നൈയില്‍ നിന്നുള്ള എ. രാമകൃഷ്ണന്‍, വീരമണികണ്ഠന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇവര്‍ കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ കേരളത്തിലെത്തി വാഹനം കിട്ടാതെ നന്നേ കഷ്ടപ്പെട്ടിരുന്നു ഇതാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. ഹര്‍ജി ഹൈക്കോടതി വാദത്തിന് മാറ്റി.

ബി.സി.സി.ഐ.യും ശ്രീനിവാസനും തമ്മിലുള്ള കേസില്‍ സുപ്രീം കോടതിയുടെ വിധി അഴിമതിയാരോപണങ്ങളില്‍ ഉള്‍പ്പെട്ട് കളങ്കിതരായ മന്ത്രിമാരെ മാറ്റി നിര്‍ത്തണമെന്ന്
കാണിക്കുന്നതാണെന്ന് അഭിഭാഷകര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ത്താല്‍ ദിനത്തില്‍ കേരളത്തിലെത്തിയ തങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടുവെന്നും കെ.എം. മാണി ബജറ്റ് അവതരിപ്പിച്ചതാണ് നിയമസഭയിലെ ബഹളത്തിനും ഹര്‍ത്താലിനും വഴിവെച്ചതെന്നും അഭിഭാഷകര്‍ ഹര്‍ജിയില്‍ പറയുന്നു. മാണിയ്ക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് അറിയിക്കണമെന്നും ഇവര്‍ ഹര്‍ജ്ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :