തിരുവനന്തപുരം|
VISHNU N L|
Last Modified വ്യാഴം, 12 നവംബര്‍ 2015 (19:25 IST)
മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നില്ലെ മുന്‍ നിയമ,ധനമന്ത്രി കെഎം മാണി. നിയമ വകുപ്പിലെ ഉദ്യോഗസ്ഥർ നൽകിയ യാത്രയയ്പ്പിലാണ് മാണിയുടെ പ്രതികരണം. അറിഞ്ഞുകൊണ്ട് തന്റെ ഭാഗത്തുനിന്ന് പാഴ്‌വാക്കോ പ്രവർത്തിയോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാണിക്കും ബാബുവിനും രണ്ടുനീതിയാണെന്ന ആരോപണം സർക്കാരും മുന്നണിയും അന്വേഷിക്കണമെന്ന് മന്ത്രി പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. കെ.എം.മാണിക്കും കെ. ബാബുവിനും രണ്ടു നീതിയെന്നത് ശരിയല്ലെന്ന് കെപിസിസി നിർവാഹക സമിതി യോഗത്തിൽ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ പറഞ്ഞിരുന്നു.
ബാർകോഴ ആരോപണത്തിൽ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ മാണി വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് കെപിസിസി യോഗത്തിൽ പി.ജെ. കുര്യൻ തുറന്നു പറച്ചിൽ നടത്തിയത്.