കായംകുളം കൊച്ചുണ്ണിയുടെ പാരമ്പര്യമുള്ള മാണിയുടെ ചെരുപ്പിന്റെ വാര്‍ അഴിക്കാന്‍ തനിക്ക് യോഗ്യതയില്ല: ജോര്‍ജ്

ബാര്‍ കോഴക്കേസ് , കെ ബാബു , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , കെഎം മാണി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (14:02 IST)
ബാര്‍ കോഴക്കേസില്‍ രാജിവെച്ച മുന്‍ധനമന്ത്രി കെഎം മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ്‌. മാണി രാജിവെച്ചതില്‍ അതീവ സന്തോഷമുണ്ട്. ബാര്‍ കോഴക്കേസില്‍ എക്‍സൈസ് മന്ത്രി കെ ബാബുവിന്റെ പേരില്‍ തെളിവുണ്ടെന്ന്‌ പറയുന്ന മാണി എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറയാത്തത്. കായംകുളം കൊച്ചുണ്ണിയുടെയും മുണ്ടക്കയും ചക്കിയുടെയും ആട്‌ ആന്റണിയുടേയും പാരമ്പര്യമുള്ള മാണിയുടെ ചെരുപ്പിന്റെ വാര്‍ അഴിക്കാന്‍ പോലും തനിക്ക് യോഗ്യതയില്ലെന്നും ജോര്‍ജ് പറഞ്ഞു.

തന്നെ പുറത്താക്കിയ മാണിക്ക് വൈകിയ വേളയിലാണെങ്കിലും സത്യങ്ങള്‍ മനസിലായതില്‍ സന്തോഷമുണ്ട്. ബാര്‍ കോഴക്കേസ് ചൂടുപിടിച്ച സമയത്തു തന്നെ രാജിവെച്ചു മാറി നില്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ മാണിക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. അധികാരത്തിലേക്ക് തിരിച്ചെത്തുന്നതിനും സാധ്യമാകുമായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ മാണിയ്‌ക്കെതിരെ ഒന്നുമില്ലെന്ന്‌ പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നെന്തിനാണ്‌ മാണിയുടെ രാജി മേടിച്ചതെന്നും ബാറുടമകളോട്‌ കെ.ബാബു ഉള്‍പ്പെടെ പണം വാങ്ങിയതിന്റെ മുഖ്യ സൂത്രധാരന്‍ ഉമ്മന്‍ചാണ്ടിയാണെന്നും
എംഎല്‍എ സ്‌ഥാനം രാജിവെച്ച ശേഷമുള്ള പത്രസമ്മേളനത്തില്‍ പിസി ജോര്‍ജ്‌ വ്യക്‌തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :