ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദം: മംഗളം ചാനല്‍ മേധാവിയടക്കം ഒമ്പത് പേര്‍ക്കെതിരെ കേസ്; ഐടി ആക്ടും ഗുഢാലോചന കുറ്റവും ചുമത്തി

മംഗളം ചാനല്‍ മേധാവിയടക്കം ഒമ്പത് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

AK Saseendran, Mangalam TV, R Ajith Kumar, തിരുവനന്തപുരം, മംഗളം ചാനല്‍, ആര്‍ അജിത് കുമാര്‍, എ കെ ശശീന്ദ്രന്‍
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (11:18 IST)
എ കെ ശശീന്ദ്രനെ ഫോണ്‍ കെണിയില്‍ കുടുക്കിയ മംഗളം ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ഐടി ആക്ടും ഗുഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്.

മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവന്ന വാര്‍ത്തയെത്തുടര്‍ന്നായിരുന്നു ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജി വെച്ചത്. മന്ത്രിയുടെയടുത്ത് സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് അശ്ലീല സംഭാഷണം നടത്തിയതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്നും ആരോപണമുയര്‍ന്നിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :