ശശീന്ദ്രനെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തും, അന്വേഷണ ചുമതല ആര്‍ക്കാണെന്ന് പിന്നീടറിയാം: മുഖ്യമന്ത്രി

ശശീന്ദ്രന് എതിരായ ആരോപണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

LDF Government, AK Saseendran, Pinarayi vijayan, mangalam television, loknath behra,  Sex, Audio clip, തിരുവനന്തപുരം, എകെ ശശീന്ദ്രന്‍, പിണറായി വിജയൻ, മംഗളം ടെലിവിഷന്‍, സെക്സ്, ഓഡിയോ ക്ലിപ്, ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം| സജിത്ത്| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (13:43 IST)
എ കെ ശശീന്ദ്രന് എതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആരായിരിക്കും കേസ് അന്വേഷിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ അടുത്തദിവസം ചേരുന്ന ക്യാബിനറ്റില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റമേറ്റുകൊണ്ടല്ല ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത്, ധാർമികത ഏറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. ശശീന്ദ്രന്റെ രാജിക്കത്ത് സ്വീകരിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയാണ് എ കെ ശശീന്ദ്രന്റേതെന്നു കരുതുന്ന ശബ്ദരേഖ പുറത്തുവന്നത്. മംഗളം ചാനലാണ് അവരുടെ ലോഞ്ചിങ്ങിനോട് അനുബന്ധിച്ച് ഈ ഓഡിയോ ക്ലിപ് പുറത്തുവിട്ടത്. രാവിലെ വാര്‍ത്ത വന്നതിന് പിന്നാലെ മൂന്ന് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ശശീന്ദ്രന്‍ രാജി പ്രഖ്യാപനം നടത്തിയത്. ആരോപണം നിഷേധിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ രാജി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :