മന്ത്രി ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗത ഡിഗ്രിയില്‍ നിന്ന് പ്ലസ്ടുവിലേക്ക് താഴ്ന്നതായി റിപ്പോര്‍ട്ട്

മന്ത്രി ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗത ഡിഗ്രിയില്‍ നിന്ന് പ്ലസ്ടുവിലേക്ക് താഴ്ന്നതായി റിപ്പോര്‍ട്ട്

മാനന്തവാടി, ജയലക്ഷ്മി manathavadi, jayalakshmi
മാനന്തവാടി| സജിത്ത്| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (11:32 IST)
മാനന്തവാടി മണ്ഡലത്തില്‍ നിന്നു മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥി മന്ത്രി ജയലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യത അഞ്ച് വര്‍ഷം കൊണ്ട് ഡിഗ്രിയില്‍ നിന്ന് പ്ലസ്ടു വിലേക്ക് താണതായി റിപ്പോര്‍ട്ട്. എങ്കിലും സമ്പത്തില്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

കഴിഞ്ഞ തവണ, അതായത് 2011 ല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിന്നപ്പോള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയ ഉന്നത വിദ്യാഭ്യാസ യോഗ്യത ബി എ ഡിഗ്രിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ ഡിപ്ലോമയുമായിരുന്നു. എന്നാല്‍ ഇത്തവണത്തെ നാമനിര്‍ദ്ദേശ പത്രികയില്‍ നല്‍കിയ വിവരം അനുസരിച്ച് 2001 ല്‍ പ്ലസ് ടു / ഹയര്‍ സെക്കന്‍ഡറി എന്നതാണു ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചിരിക്കുന്നത്. ഇതിനൊപ്പം ബി എ ഫെയില്‍ഡ് എന്നും ബി കോം പരീക്ഷ എഴുതി എന്നും ചേര്‍ത്തിട്ടുണ്ട്.

2011 ല്‍ ജയലക്ഷ്മി നല്‍കിയ പത്രികയിലെ വിവരങ്ങള്‍ തെറ്റാണെന്ന് കാണിച്ച് ജീവന്‍ എന്നയാള്‍ നല്‍കിയ പരാതിയിലെ തീരുമാനം കാത്തിരിക്കെയാണ് ഇപ്പോള്‍ ഇത്തരമൊരു വിവരം നല്‍കിയതെന്നാണു സൂചന.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :