'സീറ്റിനും വോട്ടിനും കോണ്‍ഗ്രസ്സ്, ജയിച്ചു വന്നാല്‍ ആര്‍ എസ് എസ്'; വയനാട്ടില്‍ പി കെ ജയലക്ഷ്മിക്കെതിരെ പോസ്റ്റര്‍

മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ പോസ്റ്ററുകള്

കല്‍പ്പറ്റ, പി കെ ജയലക്ഷ്മി, ആര്‍ എസ് എസ്, കോണ്‍ഗ്രസ്സ് kalppatta, PK jayalakshmi, RSS, congress
കല്‍പ്പറ്റ| Sajith| Last Modified ചൊവ്വ, 22 മാര്‍ച്ച് 2016 (09:32 IST)
മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിക്കെതിരെ പോസ്റ്ററുകള്‍. ജയലക്ഷ്മിയെ ഇനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ അനുവദിക്കില്ലെന്നും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച് ആര്‍ എസ് എസുകാരിയായി പ്രവര്‍ത്തിക്കുന്ന സ്ഥാനാര്‍ത്ഥിയെ ഇനി വേണ്ടെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. സേവ് യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്‍.

കൊയിലാണ്ടിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കെ പി അനില്‍ കുമാറിനെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രാദേശിക നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റര്‍‍. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് ആ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :