പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കണ്ണൂര്‍| VISHNU.NL| Last Updated: ബുധന്‍, 30 ഏപ്രില്‍ 2014 (15:33 IST)
പുഴയില്‍ കുളിക്കാനിറങ്ങിയ കൊടുങ്ങല്ലൂര്‍ സ്വദേശിയെ കാണാതായി. പറശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കൊടുങ്ങല്ലൂര്‍ രഞ്ജിത്തി (20)നെയാണ് കാണാതായത്.

ഇന്നു രാവിലെ കുളിക്കാനിറങ്ങിയപ്പോള്‍ രഞ്ജിത്ത് ഒഴുക്കില്‍പ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി
സുഹൃത്തുക്കളോടൊപ്പമാണ് ഇയാള്‍ പറശ്ശിനിക്കടവില്‍ എത്തിയത്.

തളിപ്പറമ്പ് പോലീസും അഗ്നിശമന സേനയും നാട്ടുകാരും തെരച്ചില്‍ നടത്തുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :