ചാവക്കാട്|
JOYS JOY|
Last Modified വ്യാഴം, 7 ജൂലൈ 2016 (15:27 IST)
കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ ഗൃഹനാഥനെ മദ്യപിച്ചു കൊണ്ടിരുന്നവരുടെ സംഘം മര്‍ദ്ദിച്ചു കൊന്നു. തൃശൂര്‍ ചാവക്കാട് പഞ്ചാരമുക്ക് വാറനാട് വീട്ടില്‍ രമേശ് (50) ആണ് മരിച്ചത്. കളിയാക്കിയത് ചോദ്യം ചെയ്യാന്‍ രമേശ് എത്തിയപ്പോള്‍ മദ്യപസംഘം മര്‍ദ്ദിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ ബൈക്കില്‍ കുടുംബസമേതം രമേശ് പോകുമ്പോള്‍ മദ്യപിച്ചു കൊണ്ടിരുന്നവര്‍ കളിയാക്കുകയും കൂവി വിളിക്കുകയുമായിരുന്നു. കുടുംബത്തെ വീട്ടിലാക്കിയതിനു ശേഷം കളിയാക്കുന്നത് ചോദ്യം ചെയ്യുന്നതിനു വേണ്ടി തിരിച്ചെത്തിയപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് ചാവക്കാട്ട് രണ്ട് മണിമുതല്‍ ആറുമണി വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്.