വയനാട്|
Last Modified വ്യാഴം, 22 സെപ്റ്റംബര്‍ 2016 (12:43 IST)
കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പിലെ വാച്ചര്‍ കൊല്ലപ്പെട്ടു. ബേഗൂര്‍ കോളനിയിലെ ബൊമ്മന് എന്ന 49 കാരനാണ് ഈ ഹതഭാഗ്യന്. കാട്ടിക്കുളം ഇരുമ്പ് പാലത്തിനടുത്ത് കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണു സംഭവം നടന്നത്.
വനത്തിലെ തേക്ക് തോട്ടത്തില്‍ മുറിക്കാനുള്ള തേക്കിനു നമ്പര്‍ ഇടുന്ന ജോലി നടക്കവേയാണ്
കാട്ടാന ആക്രമിച്ചത്. കാട്ടാന ഓടിയടുത്തപ്പോള്‍ ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരിയും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന സംഘം ഓടി രക്ഷപ്പെട്ടു. പിറകിലായിരുന്ന ബൊമ്മനെ കാട്ടാന ചവിട്ട് വീഴ്ത്തുകയായിരുന്നു.
ആന കാടുകയറിയപ്പോള്‍ ബൊമ്മനെ കണ്ടെത്തുകയും തുടര്‍ന്ന് ജീപ്പില്‍ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു എങ്കിലും ജീവന് രക്ഷിക്കാനായില്ല.