മോഷണക്കേസില്‍ പിടിയിലായ പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ചു

മോഷണക്കേസിലെ പ്രതിയെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

malappuram, police, theft, suicide, wandoor മലപ്പുറം, പൊലീസ്, മോഷണം, ആത്മഹത്യ, വണ്ടൂര്‍
മലപ്പുറം| സജിത്ത്| Last Modified ഞായര്‍, 11 സെപ്‌റ്റംബര്‍ 2016 (14:55 IST)
മോഷണക്കേസിലെ പ്രതിയെ പൊലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ സ്റ്റേഷനിലാണ് സംഭവം നടന്നത്. വണ്ടൂർ പള്ളിക്കുന്ന് ലത്തീഫ് (40) ആണ് ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചത്.

ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ടയര്‍ മോഷണമടക്കം മൂന്ന് കേസുകളും രണ്ട് വാറന്റും ഇയാള്‍ക്കെതിരെ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ശുചിമുറിയിലെ കൊളുത്തിൽ ഉടുമുണ്ടിൽ തൂങ്ങിനിൽക്കുന്ന നിലയിലാണു മൃതദേഹം കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :