പൂജയുടെ മറവില്‍ പീഡനം; ആള്‍ ദൈവം അറസ്റ്റില്‍

മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തു‍.

chennai, pooja, rape, police, arrest ചെന്നൈ, പൂജ, പീഡനം, പൊലീസ്, അറസ്റ്റ്
ചെന്നൈ| സജിത്ത്| Last Modified ശനി, 10 സെപ്‌റ്റംബര്‍ 2016 (17:13 IST)
മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ആള്‍ ദൈവത്തെ പൊലീസ് അറസ്റ്റ് ചെയ്തു‍. കാര്‍ത്തികേയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ദൈവത്തെയാണ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ അസുഖം ഭേദമാക്കാമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയും അതിനായി നടത്തിയ പൂജയ്ക്കിടെ പീഡിപ്പിച്ചെന്നുമാണ് ആരോപണം.

മാസങ്ങള്‍ക്ക് മുമ്പ് ചികിത്സയ്ക്കായി പെണ്‍കുട്ടിയെ തന്റെ വസതിയിലേക്ക് കൊണ്ട് വരാന്‍ ആള്‍ദൈവം ആവശ്യപ്പെട്ടിരുന്നു. വസതിയിലെത്തിയ ഉടന്‍ തന്നെ പൂജയ്ക്കാവശ്യമായ വസ്തുക്കള്‍ വാങ്ങി വരാന്‍ അമ്മയെ പുറത്തേക്കയക്കുകയും തുടര്‍ന്ന് പെണ്‍കുട്ടി പീഡനത്തിരയാക്കുമയുമായിരുന്നു.
അതിനുശേഷവും നിരവധി തവണ പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

വയറു വേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പീഡനവിവരം കുട്ടി തന്നോട് പറഞ്ഞിരുന്നതായും താന്‍ അത് മറച്ച് വെക്കുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
അമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :