ഡോക്ടറെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; നാല്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍

ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ 42 കാരനെ മെഡിക്കല്‍ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തു.

thiruvananthapuram, police, doctor, arrest, threat തിരുവനന്തപുരം, പൊലീസ്, ഡോക്ടര്‍, അറസ്റ്റ്, ഭീഷണി
തിരുവനന്തപുരം| Last Modified ശനി, 13 ഓഗസ്റ്റ് 2016 (13:49 IST)
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ 42 കാരനെ മെഡിക്കല്‍ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ആറന്മുള കരയില്‍ ഇരുത്തിമട കാവട പുതുപ്പറമ്പില്‍ വിനോ ആണ് പൊലീസ് പിടിയിലായത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടറെയാണു ഇയാള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഡോക്ടര്‍ ഒരു വിവാഹ പരസ്യം നല്‍കിയിരുന്നു. ഇതിലെ നമ്പരില്‍ വിളിച്ച് താന്‍ ഡോക്ടറുടെ പ്രതിശ്രുത വരനായ ഡോക്ടറാണെന്നും ഒരു രോഗിയുടെ കിഡ്നി മാറ്റിവയ്ക്കുന്നതിനായി 5000 രൂപ അക്കൌണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രതിശ്രുത വരനെ നേരില്‍ കണ്ടപ്പോഴാണ് കബളിപ്പിക്കല്‍ മനസ്സിലായത്.

ഇതിനിടെ വിനോ രണ്ട് ഡോക്ടര്‍മാരെയും വിളിച്ചു വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ഭീഷണിപ്പെടുത്തി. പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കഴക്കൂട്ടം സൈബര്‍ സിറ്റി എ സി പ്രമോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :