മുസ്‌ലിം ആയതിനാല്‍ എന്നെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു: ദുരാനുഭവത്തെക്കുറിച്ച് മാമുക്കോയ വ്യക്തമാക്കുന്നു

രാജ്യത്ത് ദളിതര്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയാണ്

മാമുക്കോയ , മുസ്‌ലിം , മാമുക്കോയയെ വിമാനത്താവളത്തില്‍ തടഞ്ഞു
കോഴിക്കോട്| jibin| Last Modified വെള്ളി, 10 ജൂണ്‍ 2016 (12:07 IST)
മുസ്‌ലിം ആയതിനാല്‍ വിമാനത്താവളത്തില്‍ അധികൃതരുടെ പരിശോധനയ്‌ക്ക് വിധേയനായിട്ടുണ്ടെന്ന് നടന്‍ മാമുക്കോയ. ഓസ്‌ട്രേലിയല്‍ സന്ദര്‍ശനത്തിനിടെ നാലുമണിക്കൂറോളമാണ് തന്നെ തടഞ്ഞുവച്ചത്. എന്റെ ബാഗില്‍ മരുന്നും രണ്ടു ജോഡി വസ്‌ത്രവും മാത്രമാണ് ഉണ്ടായിരുന്നതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ മലയാളത്തിന്റെ പ്രീയനടന്‍ ഈ കാര്യം വ്യക്തമാക്കിയത്.

പാസ്‌പോര്‍ട്ടില്‍ മുസ്‌ലി പേരായതിനാല്‍ എവിടെ പോയാലും ഇത്തരത്തിലുള്ള ദുരനുഭവം നേരിടേണ്ടിവന്നേക്കാം. മുന്‍ രാഷ്‌ട്രപതിയായ എപിജെ അബ്‌ദുല്‍ കലാമിന് ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. ഈ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്‌ക് മാപ്പു ചോദിക്കേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ടെന്നും പറയുന്നു.

രാജ്യത്ത് ദളിതര്‍ക്ക് നേരെ അക്രമങ്ങള്‍ നടക്കുകയാണ്. അവരെ കൊല്ലാം, അടിക്കാം, ചുട്ടുകൊല്ലാം എന്ന സ്ഥിതിയാണ് ഉള്ളത്. ഈ സംഭവങ്ങളില്‍ ചോദിക്കാനും പറയാനും ഉത്തരവാദിത്വമുള്ള ആരുമില്ലാത്ത അവസ്ഥയാണ്. സമൂഹത്തിലെ ജാതിയും വലുപ്പവും സ്ഥാനവും നോക്കിയാണോ മനുഷ്യനെ കണക്കാക്കേണ്ടതെന്നും മാമുക്കോയ ചോദിക്കുന്നു.

മനുഷ്യന്‍ പരസ്‌പരം സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് പഠിക്കേണ്ടത്. പരസ്‌പരം സേവിച്ച് സ്‌നേഹത്തോടെ മോന്നോട്ടു പോകണം. ഞാന്‍ അങ്ങനെയാണ് ചിന്തിക്കുന്നത്. എന്റെ കര്‍മം അതാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ തന്നെ മുന്നോട്ടു പോകുമെന്നും മാമുക്കോയ മനോരമ ഓണ്‍ ലൈനിനോട് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :