വര്‍ഗീയതയും തീവ്രവാദവും തൊട്ടുതീണ്ടാത്ത പാര്‍ട്ടിയാണ് ലീഗ്: കുഞ്ഞാലിക്കുട്ടി

എസ്എന്‍ഡിപി , പികെ കുഞ്ഞാലിക്കുട്ടി , എസ്എന്‍ഡിപി , മുസ്‌ലിം ലീഗ്
കൊച്ചി| jibin| Last Modified ശനി, 28 നവം‌ബര്‍ 2015 (14:02 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി. വര്‍ഗീയതയും ഭീകരവാദവും തൊട്ടുതീണ്ടാത്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. മതേതര നിലപാടുമായാണ് പാര്‍ട്ടി മുന്നോട്ടുപോകുന്നത്. മുന്‍കാല നേതാക്കള്‍ പഠിപ്പിച്ചിരിക്കുന്നതും അതാണ്. പാര്‍ട്ടിയില്‍ വര്‍ഗീയത പടരാതെ തങ്ങള്‍ക്ക് നോക്കാന്‍ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ് ലോകത്തിന് വലിയ വെല്ലുവിളിയാണെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ മുസ്‌ലിംകളുടെ താല്‍പര്യത്തിന് ഗുണകരമല്ല. വര്‍ഗീയതയും ഭീകരവാദവും നേതാക്കളിലും അണികളിലും തൊട്ടുതീണ്ടാതിരിക്കാന്‍ ലീഗിന് അറിയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗില്‍ ചില നേതാക്കള്‍ വര്‍ഗീയ വാദികളും ചിലര്‍ മിതവാദികളുമാണെന്ന എസ്എന്‍ഡിപിയുടെ അഭിപ്രായത്തിന് മറുപടിയെന്നോണമാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. കൊച്ചിയില്‍ നടക്കുന്ന വനിതാ ലീഗ് ദേശീയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :