കടബാധ്യത; പ്രമുഖ മലയാളി ജ്വല്ലറി ഉടമ മുങ്ങിയതായി റിപ്പോര്‍ട്ടുകള്‍

Last Updated: ശനി, 29 ഓഗസ്റ്റ് 2015 (15:30 IST)
പ്രശസ്ത സ്വര്‍ണ്ണ വ്യാപാര ശൃംഖലയുടെ ഉടമയായ മലയാളിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളിലൂടെ സ്വന്തം ശബ്ദം നല്‍കി പരസ്യം നല്‍കിയിരുന്ന മലയാളി ജ്വല്ലറി ഉടമയാണ് മുങ്ങിയതെന്നാണ് സൂചനകള്‍.


ദുബായിലെ ഒരു പ്രമുഖ പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. യുഎഇയിലെ 15 ഓളം ബാങ്കുകളിലായി ഏകദേശം ആയിരം കോടി രൂപയുടെ ബാധ്യത ഇദ്ദേഹത്തിനുണ്ടെന്നാണ് അറിയുന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി ഇദ്ദേഹം 55 മില്യണ്‍ ദിര്‍ഹം ഏകദേശം 1000 കോടി രൂപ വായ്പയെടുത്തിരുന്നു.

വിവിധ ബാങ്കുകള്‍ സാമ്പത്തിക കുറ്റത്തിന് ഈ സ്ഥാപനത്തിനെതിരെ സെന്ററല്‍ ബാങ്കില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദുബായില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡക്ക് മാത്രം 79 ദശലക്ഷം ദിര്‍ഹം ഈ ജ്വല്ലറി സ്ഥാപനം നല്‍കാനുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ ജ്വല്ലറിയുടെ പേരോ ഉടമയുടെ പേരോ വ്യക്തമാക്കുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :