നാടും നഗരവും ഒരുങ്ങി; മലയാളികള്‍ ഉത്രാടപ്പാച്ചിലിന്റെ തിരക്കില്‍

തിരുവോണം , സദ്യ , ഉത്രാടപ്പാച്ചില്‍ , ഓണം
കൊച്ചി| jibin| Last Modified വ്യാഴം, 27 ഓഗസ്റ്റ് 2015 (08:37 IST)
ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി, തിരുവോണത്തെ വരവേല്‍ക്കുന്നതിനായുള്ള അവസാനവട്ട ഒരുക്കത്തില്‍ പായുന്ന മലയാളികള്‍ ഉത്രാടപ്പാച്ചിലിന്റെ തിരക്കിലേക്ക് നീങ്ങിയിരിക്കുകയാണ്. പുത്തന്‍ വസ്ത്രങ്ങളും, സദ്യയ്‌ക്കുള്ള പച്ചക്കറികളും പായസത്തിനുള്ള ഒരുക്കവട്ടങ്ങളും കൂട്ടുന്നതിനുള്ള പരക്കം പാച്ചിലിലായിരിക്കുകയാണ് മലയാളികള്‍.

സംസ്ഥാനത്തെ തെരുവോരങ്ങളും നഗരവീഥികളും ഇന്നലെ മുതല്‍ തന്നെ ഓണത്തിരക്കിലമര്‍ന്നു. ഓണവിപണിയിലും പച്ചക്കറിക്കടകളിലും പൂക്കടകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സദ്യയൊരുക്കാനും ഓണക്കോടി എടുക്കാനുമുള്ള തിരക്കിനെ തുടര്‍ന്ന് നഗരങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :