നടിയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫേസ്‌ബുക്കിലെ പ്രചാരണം തടയണമെന്നാവശ്യപ്പെട്ട് ഹര്‍ജി; നിമിഷങ്ങള്‍ക്കുള്ളില്‍ പേജ് അപ്രത്യക്ഷമായി

നടിയുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെടുന്ന ഫെയ്‌സ്ബുക്ക് പേജ് തടയണമെന്ന് ആവശ്യം

  sunitha krishnan , supreme court , kochi , actress kidnapped , Suni , malayalam actress , police , Arrest , cinema , facebook , സുപ്രീം കോടതി , യുവനടി , ഫേസ്‌ബുക്ക് പേജ് , സുനിത കൃഷ്ണന്‍ , ദൃശ്യങ്ങള്‍ , നടിയെ തട്ടിക്കൊണ്ടു പോയി
കൊച്ചി/ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 27 ഫെബ്രുവരി 2017 (20:53 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ചതിന്റെ വീഡിയോ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കില്‍ നടക്കുന്ന പ്രചാരം തടയണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

പരാതി പരിശോധിക്കാനും നടപടിയെടുക്കാനും ഫേസ്‌ബുക്കിന് കോടതി നിർദേശം നൽകിയതിന് പിന്നാലെ
തമിഴിലുണ്ടായിരുന്ന ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷമായി. പേജിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് സുനിത കൃഷ്ണന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ തടയണമെന്നും സുനിത കൃഷ്ണന്‍
കോടതിയില്‍ ആവശ്യപ്പെട്ടു. സായി വിജയ് എം എസ് ഡി എന്ന വ്യക്തിയുടെതാണ് വിവാദമായ ഫേസ്‌ബുക്ക് പേജ്. വീഡിയോ ദൃശ്യങ്ങൾ കൈവശം ഉണ്ടെന്നും ദൃശ്യങ്ങൾ ലഭിക്കുന്നതിനായി ബന്ധപ്പെടാം എന്ന രീതിയില്‍ ഒരു ഫോൺ നമ്പറും പേജില്‍ നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :