മലപ്പുറം|
jibin|
Last Updated:
ഞായര്‍, 4 ജനുവരി 2015 (17:37 IST)
പതിമൂന്നാമത് സിപിഎം മലപ്പുറം ജില്ലാസമ്മേളനത്തിന് ഇന്ന് പൊന്നാനിയില്‍ തുടക്കമാകും. ഔദ്യോഗികപക്ഷത്തോട് ചേര്‍ന്നു നില്ക്കുന്ന ജില്ലയെന്നതും. കടുത്ത വിഭാഗീയത ഒരിടത്തും ഇല്ലാത്തതുമാണ് മലപ്പുറം ജില്ലെയെ വേര്‍തിരിച്ച് നിര്‍ത്തുന്നത്.
ഏരിയാ കമ്മിറ്റികളിലെ തര്‍ക്കങ്ങളൊഴിച്ചാല്‍ വിഭാഗീയത ഇല്ലാത്ത സിപിഎമ്മിന്റെ പ്രധാന ഏതിരാളി മുസ്ലീംലീഗ് തന്നെയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ്
ജില്ലാസമ്മേളനത്തിന് ഇന്ന് പൊന്നാനിയില്‍ പതാക ഉയരുന്നത്. മുസ്ലീം ലീഗിന്റെ ആധിപത്യം ഇല്ലാതാക്കാനുളള ആശയങ്ങള്‍ പ്രതിനിധിസമ്മേളനം ചര്‍ച്ച ചെയ്യും.
24000 പേരാണ് ജില്ലയിലെ പാര്‍ട്ടി അംഗങ്ങള്‍. 1677 ബ്രാഞ്ചുകളും 134 ലോക്കല്‍ കമ്മിറ്റികളും മലപ്പുറത്തെ സിപിഎമ്മിന്റെ കരുത്താണ്. അതേസമയം ഏരിയാ സമ്മേളനത്തിനുശേഷം നിലമ്പൂര്‍ ഉള്‍പ്പെടെയുളള ഏരിയാ കമ്മിറ്റികളില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിച്ചിട്ടില്ല. സ്ഥാനമോഹികളുടെ പരാതി എല്ലായിടത്തും ഉണ്ടാകുമെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഏരിയാ കമ്മിറ്റികളില്‍ ഏഴിടത്ത് തെരഞ്ഞെടുപ്പും ഒന്‍പതിടത്ത് സമവായവും നടന്നു. ഒറ്റപ്പെട്ട ലോക്കല്‍ കമ്മിറ്റികളിലും തെരഞ്ഞെടുപ്പുണ്ടായി.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.