മലബാർ സിമന്റ്‌സ് അഴിമതി; ശശീന്ദ്രന്റെ ഭാര്യ മരിച്ചു

മലബാർ സിമന്റ്‌സ് അഴിമതി; ശശീന്ദ്രന്റെ ഭാര്യ മരിച്ചു

കൊച്ചി| Rijisha M.| Last Modified ശനി, 14 ജൂലൈ 2018 (17:06 IST)
മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു. മൂന്നു ദിവസം മുമ്പ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മലബാർ സിമന്റ്സിലെ അഴിമതിയും ശശീന്ദ്രന്റെ അസ്വാഭാവിക മരണവും സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ ടീന മരിച്ചത്. 2011 ജനുവരി 24നാണ് ശശീന്ദ്രനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ടീന. മൂന്നു ദിവസം മുമ്പായിരുന്നു കോയമ്പത്തൂരിലേക്ക് പോയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു മലബാർ സിമന്റ്സ് ആക്‌ഷൻ കൗൺസിലും ശശീന്ദ്രന്റെ കുടുംബാംഗങ്ങളും ആരോപിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :