കോഴിക്കോട്|
jibin|
Last Modified ശനി, 7 ഏപ്രില്‍ 2018 (16:33 IST)
കണ്ണൂർ,
കരുണ മെഡിക്കൽ കോളജ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം.
വിവാദ ബിൽ ഗവർണർ അംഗീകരിക്കരുതെന്നാണു തന്റെ അഭിപ്രായം. ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളും അഴിമതിക്കു കൂട്ടുനിന്നതിന്റെ ഫലമാണ് ബിൽ നിയമസഭയിൽ പാസായതെന്നും കണ്ണന്താനം പറഞ്ഞു.
ബില്‍ പാസാക്കിയത് വിദ്യാര്‍ഥികള്‍ക്കു വേണ്ടിയല്ല. വിവാദ കോളേജുകള്‍ക്കു വേണ്ടിയാണ് ഈ നീക്കം നടന്നത്. അഴിമതിയുടെ കാര്യത്തില്‍ ബിജെപി ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളും മോശമല്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
ടൂറിസം മേഖലയുടെ വികസനത്തിനായി പണം എത്രവേണമെങ്കിലും തരാന്‍ കേന്ദ്രം ഒരുക്കമാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും യാതൊരു പദ്ധതികളും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി കോഴിക്കോട് പറഞ്ഞു.
അതേസമയം, കേന്ദ്രത്തില്‍ നിന്നും പണം വാങ്ങി പദ്ധതികള്‍ നടത്തുന്ന സര്‍ക്കാര്‍ അത് ഉദ്ഘാടനം ചെയ്യുമ്പോള്‍ ആരെയും അറിയിക്കുന്നില്ലെന്നും കണ്ണന്താനം പറഞ്ഞു.