ഇന്ന് മകരവിളക്ക്; ഭക്തിസാന്ദ്രമായി ശബരിമല

ശബരിമല, ഞായര്‍, 14 ജനുവരി 2018 (10:01 IST)

Makaravilakku, Sabarimala, Ayyappan , ശബരിമല, മകരവിള‌ക്ക്, അയ്യപ്പൻ

ഭക്തിയുടെയും വിശ്വാസത്തിന്റെയും പുണ്യം പകര്‍ന്ന് ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്‌സവം. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെയും പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതിയും ദര്‍ശിക്കാനായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്തിയിരിക്കുന്നത്. സ്വാമി അയ്യപ്പക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്സവമാണ് മകരവിളക്ക്. 
 
മകരം ഒന്നാം തീയ്യതിയാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. പ്രസ്തുത ദിവസം സ്വാമി അയ്യപ്പക്ഷേത്രത്തില്‍ വളരെ വലിയ ഉത്സവവും വിശേഷാൽ പൂജകളും നടക്കുന്നു. മകരവിളക്ക് ദര്‍ശനത്തിനായി ലോകത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകര്‍ മകരജ്യോതി ദര്‍ശനത്തിനായി സന്നിധാനത്ത് വിവിധയിടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്.
 
ശരണമന്ത്രങ്ങളാല്‍ സന്നിധാനം ഭക്തിസാന്ദ്രമായിരിക്കുകയാണ്. പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ആറ് മണിയോടെ ശരംകുത്തിയിലെത്തും. ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ തിരുവാഭരണം ഇവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തിരുവാഭരണം ചാര്‍ത്തി ദീപാരാധനയ്ക്ക് നട തുറന്നതിനു തൊട്ടുപിന്നാലെ ഭക്തര്‍ക്ക് നിര്‍വൃതിയായി പൊന്നമ്പലമേട്ടില്‍ മകരസംക്രമ നക്ഷത്രവും മകരജ്യോതിയും ദര്‍ശനമാകും. ശബരിമലയില്‍ ശുദ്ധിക്രിയകള്‍ ഇന്നലെ പൂര്‍ത്തിയായി.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു; അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയില്‍

പ്രമുഖ സിപിഎം നേതാവും ചെങ്ങന്നൂര്‍ എംഎല്‍എയുമായ കെ.കെ രാമചന്ദ്രന്‍ നായര്‍(65) അന്തരിച്ചു. ...

news

മുംബൈ ഹെലികോപ്റ്റർ അപകടം: നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തു; കാണാതായവരിൽ മൂന്ന് പേര്‍ മലയാളികൾ

മൂന്ന് മലയാളികൾ ഉൾപ്പെടെ മുംബൈയിൽനിന്ന് ഏഴു പേരുമായി പോയ ഹെലികോപ്റ്റർ മുംബൈ തീരത്ത് ...