മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം.സ്വരാജും പരിഗണനയില്‍; ഓഫീസില്‍ വന്‍ അഴിച്ചുപണി

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 6 മെയ് 2021 (08:38 IST)

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി എന്നിവയില്‍ നിന്നുള്ള പ്രമുഖ നേതാക്കളെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയിലേക്ക് കൊണ്ടുവരും. ഉദ്യോഗസ്ഥരെ പൂര്‍ണമായി നിയന്ത്രിക്കുക എന്ന ലക്ഷ്യമിട്ടാണ് ഈ നടപടി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എം.സ്വരാജ് അടക്കമുള്ള പ്രമുഖരെ പരിഗണിക്കുന്നു. നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് സ്വരാജ്. ഉദ്യോഗസ്ഥരെ പൂര്‍ണമായി നിയന്ത്രിക്കണമെന്നും ഇല്ലെങ്കില്‍ ശിവശങ്കറിന്റെ കാര്യത്തില്‍ ഉണ്ടായ വീഴ്ച പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നുമാണ് സിപിഎം വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. സിപിഐക്കും ഇതേ നിലപാടാണുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. ഉദ്യോഗസ്ഥരുടെ വീഴ്ചകള്‍ക്കും മുഖ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥ വരരുതെന്നാണ് സിപിഎം പറയുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :