ഇതാണ് മാതൃക, ഒരു മന്ത്രി സ്ഥാനമേയുള്ളൂ എങ്കിൽ അത് റോഷിക്ക് കൊടുക്കണമെന്ന് എൻ ജയരാജ്

ജോൺസി ഫെലിക്‌സ്| Last Modified ബുധന്‍, 5 മെയ് 2021 (14:04 IST)
കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനമാണ് ലഭിക്കുന്നതെങ്കിൽ അത് റോഷി അഗസ്റ്റിന് നൽകണമെന്ന് കാഞ്ഞിരപ്പള്ളി എംഎൽഎ എൻ ജയരാജ്. അധികാരമോഹികളായ നേതാക്കളാണ് പാർട്ടിവിട്ടുപോയതെന്നും പാർട്ടിയോടുള്ള വൈകാരികമായ ബന്ധമാണ് തന്നെയും റോഷിയെയും കേരള കോൺഗ്രസ് എമ്മിനൊപ്പം നിർത്തുന്നതെന്നും ജയരാജ് പറയുന്നു.

മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് എൻ ജയരാജിൻറെ ഈ പ്രതികരണം. പ്രതിസന്ധിഘട്ടത്തിൽ കോൺഗ്രസ് കൈവിട്ടപ്പോൾ പാർട്ടിയെ ചേർത്തുനിർത്തിയത് ഇടതുമുന്നണിയാണ്. അധികാരമോഹികളായ ചില നേതാക്കൾ പാർട്ടിവിട്ട് എതിർചേരിയിൽ പോയെങ്കിലും അണികൾ കൂടെനിന്നു. സുരക്ഷിതമായ മണ്ഡലത്തിൽ നിന്ന് മത്സരിക്കാമായിരുന്നിട്ടും ജോസ് കെ മാണി പാലാ തിരഞ്ഞെടുത്തത് അദ്ദേഹത്തിൻറെ ധീരതയാണെന്നും എൻ ജയരാജ് പറയുന്നു.

ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ന്യൂസ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :