ഭാഗ്യദേവത വീണ്ടും: ഹരിദാസിനു ഒന്നാം സ്ഥാനം

കുമ്പളം| Last Modified തിങ്കള്‍, 24 ഓഗസ്റ്റ് 2015 (17:06 IST)
സംസ്ഥാന സര്‍ക്കാരിന്‍റെ ലോട്ടറിയുടെ ഒന്നാം സമ്മാനം വീണ്ടും നേടിക്കൊണ്ട് ഹരിദാസ് വീണ്ടും വാര്‍ത്തകളില്‍ ഇടം തേടി.
കുമ്പളം ഹരിവിഹാറില്‍ സി.ആര്‍.ഹരിദാസിനാണ് ഇക്കഴിഞ്ഞ പതിനെട്ടിനു നറുക്കെടുത്ത പൌര്‍ണ്ണമി സീരിയലിലാണ് 65 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം ലഭിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംസ്ഥാന ലോട്ടറിയുടെ പ്രതീക്ഷാ സീരിയലില്‍ 75 ലക്ഷം രൂപയുടെ ഒന്നാം സ്ഥാനം ഹരിദാസിനു ലഭിച്ചിരുന്നു. ആ തുക കൊണ്ട് ഹരിദാസ് രണ്ട് സഹോദരിമാരുടെ വിവാഹം നടത്തിക്കുകയും 5 സെന്‍റ് സ്ഥലം വാങ്ങി വീടു വയ്ക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് വീണ്ടും ഭാഗ്യദേവത ഹരിദാസിനെ കടാക്ഷിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി സ്ഥിരമായി ലോട്ടറി എടുക്കുന്ന അവിവാഹിതനായ ഹരിദാസ് മാതാവിനൊപ്പമാണു താമസം. പലചരക്ക് കച്ചവടം നടത്തുന്ന ഹരിദാസ് സമ്മാനാര്‍‍ഹമായ ടിക്കറ്റ് എസ്.ബി.ടി അരൂര്‍ ശാഖയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :