കാരുണ്യയുടെ ഒരു കോടി തമിഴ്നാട്ടുകാരന്

കോട്ടയ്ക്കല്‍| Last Modified ശനി, 4 ജൂലൈ 2015 (18:04 IST)
സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തമിഴ്നാട്ടുകാരനായ കൂലിപ്പണിക്കാരനു ലഭിച്ചു. കടുങ്ങാത്ത്കുണ്ട് ഷറഫുവിന്‍റെ വീട്ടില്‍ ജോലിക്കാരനായ ബാലയ്യന്‍ എന്ന 56 കാരനാണ് പി.എക്സ്.477289 എന്ന ടിക്കറ്റിലൂടെ കോടിപതിയായത്.

സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന ഇയാള്‍ 1983 ലാണ് കേരളത്തില്‍ ജോലിക്കെത്തുന്നത്. ടിക്കറ്റ് കാത്തലിക് സിറിയന്‍ ബാങ്ക് കടുങ്ങാത്ത്‍കുണ്ട് ശാഖയില്‍ ഏല്‍പ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :