തിരുവനന്തപുരം|
Last Modified ബുധന്‍, 5 നവംബര്‍ 2014 (12:28 IST)
ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ എം മാണിക്കെതിരായ പരാതി ലോകായുക്ത തള്ളി. രണ്ടു പൊതു പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പരാതിയിലാണ് കേസ് പരിഗണിച്ചത്.
തെളിവുകളുടെ അപര്യാപ്തതയാണ് കേസ് തള്ളാനുള്ള കാരണമായി ലോകായുക്ത ചൂണ്ടികാട്ടിയത്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ ശേഷം ആവശ്യമെങ്കില്‍ കേസ് പരിഗണിക്കാമെന്ന് ലോകായുക്ത അറിയിച്ചിട്ടുണ്ട്.
നേരത്തെ പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി ധനമന്ത്രി കെഎം മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയതായി ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു.