കൊല്ലം|
ജോര്‍ജി സാം|
Last Modified ശനി, 2 മെയ് 2020 (13:07 IST)
ഭര്‍ത്താവില്ലാത്ത സമയം നോക്കി ലോക്ക് ഡൗണ്‍ ലംഘിച്ച് കാമുകിയുടെ വീട്ടിലെത്തിയ പ്രമുഖ അഭിഭാഷകന്‍ ക്വാറന്റൈനിലായി. തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഭാരവാഹിയായ ഇയാള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ചാത്തന്നൂരില്‍ കട്ടച്ചലില്‍ കാമുകിയുടെ വീട്ടില്‍ രഹസ്യത്തില്‍ എത്തുകയായിരുന്നു.
പതിവായി ഇയാള്‍ പ്രദേശത്ത് വന്നുപോകാറുള്ളത് ശ്രദ്ധയില്‍പെട്ട കാമുകിയുടെ അയല്‍വാസി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയ അടിസ്ഥാനത്തിലാണ് ഇയാള്‍ ആരോഗ്യപ്രവര്‍ത്തകരുടെ പിടിയിലാകുന്നത്. കാമുകിയുടെ ഭര്‍ത്താവില്ലാത്ത സമയം നോക്കി ഇന്നലെ അഞ്ചരയോടെ വീട്ടിലെത്തിയ ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടിക്കുകയായിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരമെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളെ ഈ വീട്ടില്‍ തന്നെ ക്വാറന്റൈനിലാക്കുകയായിരുന്നു.
രണ്ടുമക്കളുള്ള കാമുകി കോട്ടയത്തുള്ള ഭര്‍ത്താവ് തിരുച്ചുവരുമ്പോള്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ്. തിരുവനന്തപുരം ബാറിലെ പ്രശസ്‌ത ക്രിമിനല്‍ അഭിഭാഷകനായ കാമുകന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.