കയ്യൂരി രക്ഷപെടാം എന്നത് ഇനി വ്യാമോഹം മാത്രം; അഴിക്കാൻ ശ്രമിക്കും തോറും മുറുകുന്ന വിലങ്ങിടാൻ കേരള പൊലീസ്

Sumeesh| Last Updated: തിങ്കള്‍, 28 മെയ് 2018 (18:57 IST)
കേരളത്തിലെ കുറ്റവാളികൾക്ക് കയ്യൂരിൽ രക്ഷപെടാം എന്ന ചിന്ത ഇനി വേണ്ട.
അഴിക്കാൻ ശ്രമിക്കും തോറും മുറുകുന്ന പുത്തൻ വിലങ്ങുകൾ വാങ്ങാനൊരുങ്ങുകയാണ് കേരള പൊലീസ്. ഉപയോഗ യോഗ്യമായ വിലങ്ങുകളുടെ എണ്ണം സേനയിൽ കുറഞ്ഞതും പഴയ വിലങ്ങുകൾ മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർക്ക് എളുപ്പത്തിൽ ഊരാൻ സാധിന്നതിനാലുമാണ് ആധുനുക വിലങ്ങുകൾ വാങ്ങാൻ തീരുമാനിച്ചത്.

50ലക്ഷം രൂപയാണ് ഇതിനായി സേന മാറ്റി വച്ചിരിക്കുന്നത്. കൈത്തണ്ടയുടെ വണ്ണത്തിനനുസരിച്ച് കുറക്കാനും കുട്ടാനും കഴിയുന്ന തരത്തിലുള്ള വിലങ്ങുകളാണ് പുതുതായി സേനയൂടെ ഭാഗമാകുന്നത്. ഭരം കുറഞ്ഞതും ഇരു വളങ്ങളിലും പൂട്ടാൻ സാധിക്കുന്നതുമായിരിക്കും പുതിയ വിലങ്ങുകൾ.

ഒരു സ്റ്റേഷനിൽ മൂന്നോ നാലോ പുതിയ വിലങ്ങുകൾ മാത്രമാവും ആദ്യ ഘട്ടത്തിൽ നൽകുക. ഇതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ വിലങ്ങുകള്‍ തിരഞ്ഞെടുക്കുന്നതിനായി ഡിജിപി നിയമിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :