യുഡിഎഫിനേറ്റ പരാജയം കനത്തത്; നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 7 നവം‌ബര്‍ 2015 (13:49 IST)
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനേറ്റ തോല്‍വി കനത്തതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യു ഡി എഫിന് ഉണ്ടായ പരാജയം വളരെ കനത്തതാണ്. ഇത് പാര്‍ട്ടി പരിശോധിക്കും. ഭരണരംഗത്തെ പ്രശ്നങ്ങളും പാളിച്ചകളും പാര്‍ട്ടി പരിശോധിക്കും. തൊലിപ്പുറത്തുള്ള ചികിത്സ മാത്രം മതിയാകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം സംസ്ഥാനത്ത് ബി ജെ പി സാന്നിധ്യമറിയിച്ചു എന്നതിലപ്പുറം അതിനെ വിജയമായി കാണാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ തിരുവന്തപുരത്ത് ഒ രാജഗോപാല്‍ നേടിയ നേട്ടം മാത്രമേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ എന്നും ചെന്നിത്തല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :