കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തും, തീയ്യതി പിന്നീട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (17:06 IST)
പാലിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. എങ്ങനെ തിരഞ്ഞെടുപ്പ് നടത്താം എന്ന കാര്യത്തിൽ ആരോഗ്യപ്രവർത്തകരുമായി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് തീയ്യതിയെ പറ്റി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തുമെന്നും ഇതിന് ശേഷമേ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുള്ളുവെന്നും വി ഭാസ്‌കരൻ അറിയിച്ചു. പോളിംഗ് ബൂത്തുകളിൽ സാമൂഹിക അകലം പാലിച്ച് ക്യൂ നിർത്താൻ കഴിയുമെന്ന് പറഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വീടുകളിൽ മൂന്നിൽ കൂടുതൽ ആളുകൾ പ്രചാരണത്തിനായി പോകരുതെന്ന് നിർദേശം നൽകുമെന്നും അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :