തിരുവനന്തപുരം|
അഭിറാം മനോഹർ|
Last Updated:
ശനി, 15 ഓഗസ്റ്റ് 2020 (18:24 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണക്കാലത്ത് ബോണസ് ആയി 4,000 രൂപയും ഉത്സവബത്തയായി 2750 രൂപയും നൽകാൻ സർക്കാർ തീരുമാനം. അഡ്വാൻസ് ആയി 15,000 രൂപയും നൽകും.
27360 രൂപവരെ ശമ്പളമുള്ളവര്‍ക്കാണ് 4000 രൂപ ബോണസ് ആയി ലഭിക്കുക. ബോണസ് പരിധിയുടെ പുറത്തുള്ളവര്‍ക്കാണ് ഉത്സവ ബത്ത നൽകുക. 100 രൂപമുതൽ 2750 രൂപവരെയാണ് ഉത്സവബത്ത.
എല്ലാ ജീവനക്കാർക്കും ആഡ്വാൻസ് ആയി 15,000 രൂപ ലഭിക്കും. ഇത് അഞ്ച് തുല്യ ഗഡുക്കളായി ഒക്ടോബര്‍ മാസം മുതലുള്ള ശമ്പളത്തില്‍നിന്ന് തിരിച്ചുപിടിക്കും.