വിദ്യാര്‍ഥികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി; 16 പേര്‍ക്ക് പരുക്ക്

അങ്കമാലി| Last Modified വ്യാഴം, 30 ഒക്‌ടോബര്‍ 2014 (19:36 IST)
ബസ് കാത്തു നിന്ന സ്കൂള്‍ വിദ്യാര്‍ഥികളുടെ ഇടയിലേക്ക് കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി. 16 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 6 പേരുടെ നില ഗുരുതരമാണ്. അങ്കമാലി കറുകുറ്റിയിലെ സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

വിദ്യാര്‍ഥികള്‍ ബസ് കാത്തുനിന്ന സമയത്ത് തൃശൂര്‍ ഭാഗത്ത് നിന്ന് എത്തിയ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നു. കുട്ടികളെ അങ്കമാലിയിലെയും ചാലക്കുടിയിലേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :