അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (21:52 IST)
ഇടിമിന്നലേറ്റ് മലപ്പുറത്തും പാലക്കാടുമായി 3 പേർ മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിൽ മീൻ പിടിക്കുന്നതിനിടെ പിച്ചളമുണ്ട് സ്വദേശിയാണ് മരിച്ചത്. തച്ചമ്പാറ പഞ്ചായത്ത് മുൻ അംഗം കൂടിയാണ് മരണപ്പെട്ട ഗണേഷ്‌കുമാർ.
മലപ്പുറം കുണ്ടുതോടിൽ സ്വർണം അരിക്കാനിറങ്ങിയ ചുങ്കത്തറ സ്വദേശി ദിവാകരനാണ് മരിച്ചത്. മലപ്പുറം ജില്ലയിലെ രാമപുരത്താണ് മറ്റൊരു അപകടമുണ്ടായത്. കൊങ്ങുംപാറ അബ്‌ദുൽ റസാഖിന്റെ മകൻ ഷമീം ആണ് മരിച്ചത്.