പൊതുപരിപാടികളില്‍ സദ്യ പാടില്ല, പാഴ്‌സല്‍ മാത്രം: സംസ്ഥാനത്ത് വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

തിരുവനന്തപുരം| നെൽവിൻ വിൽസൺ| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (18:17 IST)
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. കടകളും ഹോട്ടലുകളും രാത്രി ഒന്‍പതിന് അടയ്ക്കണം. പൊതുപരിപാടികള്‍ രണ്ടു മണിക്കൂര്‍ മാത്രം.

പൊതുപരിപാടികളില്‍ 200 പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല. അടച്ചിട്ട മുറികളിലെ പരിപാടികളില്‍ 100 പേര്‍ക്ക് മാത്രം അനുമതി. ഹോട്ടലുകളില്‍ പരമാവധി പാഴ്‌സല്‍ നല്‍കണം. വിവാഹ ആഘോഷങ്ങള്‍ക്കും പാഴ്‌സല്‍ നല്‍കുന്ന രീതി പ്രോത്സാഹിപ്പിക്കാന്‍ നിര്‍ദേശം. പൊതുപരിപാടികളില്‍ സദ്യ പാടില്ല, പാഴ്‌സല്‍ മാത്രം. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഷോപ്പിങ് ഫെസ്റ്റിവലുകള്‍, ഷോപ്പിങ് മാളുകളില്‍ നടക്കുന്ന വില്‍പ്പന മേളകള്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം.

അതേസമയം, സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് 5,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

എന്തുകൊണ്ടാണ് നിങ്ങള്‍ ഓട്‌സ് കഴിക്കുന്നത്? ഓട്‌സ് ...

എന്തുകൊണ്ടാണ് നിങ്ങള്‍ ഓട്‌സ് കഴിക്കുന്നത്? ഓട്‌സ് കഴിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
ഇന്ന് ഓട്‌സിന് പ്രിയം കൂടി വരുകയാണ്. നാരിന്റെ ഗുണങ്ങള്‍ ഉളളതിനാല്‍ പ്രമേഹം, മലബന്ധം, ഹൃദയ ...

പച്ചമുളക് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പച്ചമുളക് നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ് പച്ചമുളക് നമുക്ക് വീട്ടുവളപ്പിൽ. അനുഗ്രഹ, ഉജ്ജ്വല, ...

പാവയ്ക്കയുടെ കയ്പ് കുറയ്ക്കാം; ഇതാ ടിപ്‌സ്

പാവയ്ക്കയുടെ കയ്പ് കുറയ്ക്കാം; ഇതാ ടിപ്‌സ്
തോരനുവേണ്ടി പാവയ്ക്ക അരിയുമ്പോള്‍ അതിന്റെ ഉള്ളിലെ കുരു പൂര്‍ണമായും ഒഴിവാക്കണം

എല്ലാ ഗര്‍ഭിണികള്‍ക്കും വയര്‍ ഉണ്ടാകണമെന്നില്ല, ബേബി ...

എല്ലാ ഗര്‍ഭിണികള്‍ക്കും വയര്‍ ഉണ്ടാകണമെന്നില്ല, ബേബി ബമ്പിനെ കുറിച്ച് അറിയാം കൂടുതല്‍
ഡിജിറ്റല്‍ ക്രിയേറ്ററായ നിക്കോള്‍ ആണ് ആശ്ചര്യകരമായ ഒരു വെളിപ്പെടുത്തലില്‍ ...

ഈ ചൂടത്ത് തൈര് മസാജ് നല്ലതാണ്

ഈ ചൂടത്ത് തൈര് മസാജ് നല്ലതാണ്
തൈരില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, നല്ല കൊഴുപ്പ് എന്നിവ ചര്‍മ്മം വരണ്ടതാകാതെ ...