‘ഓരോ വീട്ടിലും ഒരു ലൈബ്രറി; കുടുംബചര്‍ച്ചകളില്‍ പുസ്തകം വിഷയമാകണം’

തിരുവനന്തപുരം| Last Modified ശനി, 15 നവം‌ബര്‍ 2014 (11:56 IST)
ഓരോ വീട്ടിലും ഒരു ലൈബ്രറി എന്ന നിലയിലേക്ക് കേരളം മാറണമെന്ന് മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍കലാം. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 109 ശാസ്ത്ര പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

25 മികച്ച പുസ്തകങ്ങളില്‍ കുറയാത്ത ഹോം ലൈബ്രറികളില്‍ പത്ത് പുസ്തകം നിര്‍ബന്ധമായും കുട്ടികള്‍ക്കുള്ളതാകണം. രക്ഷിതാക്കളും കുട്ടികളും ഉള്‍പ്പെട്ട കുടുംബ ചര്‍ച്ചകളില്‍ പുസ്തകം ചര്‍ച്ചയാവുന്ന സാഹചര്യം സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തപ്പോള്‍ തന്നെ സമൂഹത്തിലെ പ്രശസ്തരായവര്‍ സദസിലിരുന്ന് 108 പുസ്തകങ്ങള്‍ പ്രകാശനം ചെയ്താണ് നവീനമായ ചടങ്ങ് സംഘടിപ്പിച്ചത് ഹൈദരാബാദ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായ പിഎം സിദ്ധാര്‍ഥന്‍ രചിച്ച ചൊവ്വ അറിവും അന്വേഷണവും എന്ന പുസ്തകമാണ് എ.പി.ജെ അബ്ദുള്‍കലാം പ്രകാശനം ചെയ്തത്. ഡോ. എപിജെ അബ്ദുള്‍കലാം എഴുതിയ അസാധ്യതയിലെ സാധ്യത, യുവത്വം കൊതിക്കുന്ന ഇന്ത്യ എന്നീ പുസ്തകങ്ങളും പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വിഎസ് ശിവകുമാര്‍ രചയിതാവില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :