എസ് എഫ് ഐ ക്ലാസിലേക്ക്, ബാക്കിയുള്ളവർ ഇപ്പോഴും സമരപ്പന്തലിൽ തന്നെ; ഇന്ന് ചിലതൊക്കെ നടക്കും!

എസ് എഫ് ഐ പഠിക്കാൻ ക്ലാസിലേക്ക്, സമ്മതിക്കില്ലെന്ന് മറ്റ് വിദ്യാർത്ഥി സംഘടനകൾ; ഇന്ന് ചിലതൊക്കെ നടക്കും!

aparna shaji| Last Modified വ്യാഴം, 2 ഫെബ്രുവരി 2017 (08:21 IST)
21 ദിവസം നീണ്ടുനിന്ന എസ് എഫ് ഐയുടെ സമരത്തിൽ വിജയം കണ്ടതോടെ വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ച് ക്ലാസിൽ കയറാൻ തയ്യാറെടുക്കുന്നു. ലോ കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായര്‍ മാറിനിൽക്കണമെന്ന എസ് എഫ്‌ ഐയുടെ നിർദേശം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് വിദ്യാർത്ഥികൾ സമരം അവസാനിപ്പിച്ചത്.

ലോ അക്കാദമിയില്‍ ഇന്നുമുതല്‍ ക്ലാസുകള്‍ ആരംഭിക്കും. അതേസമയം എ ഐ എസ് എഫ്, കെ എസ്‌ യു, എ ബി വി പി എന്നീ വിദ്യാര്‍ഥി സംഘടനകളുടെ സമരം ഇന്നും തുടരും. എസ് എഫ്‌ ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ കയറാന്‍ എത്തിയാല്‍ സംഘര്‍ഷമുണ്ടാകാനുളള സാധ്യതയും ക്യാംപസില്‍ നിലനില്‍ക്കുന്നുണ്ട്. അവരെ ക്ലാസിൽ കയറ്റില്ലെന്ന ഭീഷണിയും മുഴങ്ങുന്നുണ്ട്.

23ആം ദിവസത്തിലേക്ക് കടക്കുകയാണ് വിദ്യാര്‍ഥികളുടെ നിരാഹാര സമരം. വിദ്യാർത്ഥികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസും നേതാവും എം എൽ എയുമായ കെ മുരളീധരന്‍ ഇന്നുമുതല്‍ അനിശ്ചിത കാല നിരാഹാരം തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. ലക്ഷ്മി നായര്‍ രാജിവെക്കും വരെ സമരം തുടരുമെന്നാണ് മറ്റ് വിദ്യാർത്ഥി സംഘടനകളും തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :